പലപ്പോഴും അഴലിന്റെ മൗനം..
വേദനിപ്പിക്കുന്ന നൊമ്പരങ്ങള്‍ക്ക് മറയായി ഞാന്‍ ചൂടുന്ന മുഖം മൂടി... ചിലപ്പോള്‍ കണ്ണീര്‍ത്തുള്ളികള്‍ എന്നെപ്പറ്റി സത്യങ്ങള്‍ വിളിച്ചു പറയുമോ എന്ന്‍ കരുതി ഞാനും മൗനം അവലംബിക്കാറുണ്ട്.. ഒരക്ഷരം ഉരിയാടാതെ എന്റെ ചിന്തകളെ ഞാന്‍ എന്നില്‍ തന്നെ ഒളിച്ചു വയ്ക്കും..
ഒടുവില്‍ അടക്കിപ്പിടിക്കാന്‍ ഞാന്‍ പാടുപെട്ട എന്റെ കണ്ണീരെല്ലാം വറ്റുമ്പൊള്‍ ഒരു ചെറുപുഞ്ചിരിയോടെ എന്റെ മൗനം വാചാലമാകും.. പറയാതെ പോയ നല്ലതും നല്ലതല്ലാത്തതുമായ എന്റെ വിചാരങ്ങളെ മനസ്സ് വീണ്ടും മറവിക്ക് സമ്മാനിക്കും..
ദു:ഖം മറയ്ക്കാന്‍ മൗനം... മൗനനൊമ്പരങ്ങള്‍ മറയ്ക്കാന്‍ മറവി...
ഇവര്‍ എനിക്ക് എന്നും പ്രിയപ്പെട്ട കൂട്ടുകാര്‍...