മൗനസ്മൃതികള്‍ തിങ്ങി നില്‍ക്കുന്ന മനസിന്റെ ഇടനാഴിയിലൂടെ ഞാന്‍ യാത്ര ചെയ്ത് കൊണ്ടിരുന്നപ്പോള്‍ ഇരുമ്പ് വാതില്‍ കൊണ്ട് കൊട്ടിയടച്ച ഒരു പഴയ വഴി എന്റെ ശ്രദ്ധയില്‍ പെട്ടു.. കിളിവാതിലിലൂടെ അതിനപ്പുറത്തേക്ക് ഞാന്‍ നോക്കിയപ്പോള്‍ ഒരു പിടി സ്വപ്നങ്ങളും ഓര്‍മ്മകളും പൊടുന്നനേ അതിലൂടെ പുറത്തേക്ക് പറന്ന് പോയി... ഞാന്‍ ഓടി.. ചിതറിത്തെറിച്ച് പോയ അവറ്റകളെ പിടികൂടി തിരിച്ച് കൂട്ടിലടയ്ക്കാന്‍ ഞാന്‍ ഒരുങ്ങി..
പക്ഷെ എന്റെ പ്രയത്നമെല്ലാം നിഷ്ഫലമായി...
തളര്‍ന്ന് ഞാന്‍ ആ വഴിവക്കില്‍ ഇരുന്നു.. എനിക്ക് ചുറ്റും അവ പറന്ന് നടക്കുന്നുണ്ട്.. കൈയ്യെത്തും ദൂരത്തെങ്കിലും കൈപ്പിടിയില്‍ ഒതുങ്ങാതെ അവ കുതറി മാറിക്കൊണ്ടിരുന്നു.. കണ്മുന്നില്‍ മിന്നിമറയുന്ന ആ പഴയ ഏടുകളെ ഞാന്‍ കണ്ണുകള്‍ കൊണ്ട് ഒപ്പിയെടുക്കാന്‍ ശ്രമിച്ചു. ആ ശ്രമവും വിഫലമായി...
പിന്നെ എനിക്ക് അതു മനസിലായി. ഞാന്‍ എഴുന്നേറ്റ് വഴിമധ്യേ നിന്നുകൊണ്ട് കണ്ണുകള്‍ അടച്ച് കൈകള്‍ വിരിച്ച് പിടിച്ചു നിന്നു.. അപ്പോള്‍ എന്റെ ഇരുമ്പുകോട്ടയില്‍ ഞാന്‍ അടച്ചിട്ടിരുന്ന , എന്നെ ഞാനാക്കി മാറ്റിയ എന്റെ സ്വപ്നങ്ങളും ഓര്‍മ്മകളും ഓടി വന്ന്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു..
"എന്നും ഞങ്ങള്‍ നിനക്കു പ്രിയപ്പെട്ടവര്‍ തന്നെ..."