മൗനസ്മൃതികള്‍ തിങ്ങി നില്‍ക്കുന്ന മനസിന്റെ ഇടനാഴിയിലൂടെ ഞാന്‍ യാത്ര ചെയ്ത് കൊണ്ടിരുന്നപ്പോള്‍ ഇരുമ്പ് വാതില്‍ കൊണ്ട് കൊട്ടിയടച്ച ഒരു പഴയ വഴി എന്റെ ശ്രദ്ധയില്‍ പെട്ടു.. കിളിവാതിലിലൂടെ അതിനപ്പുറത്തേക്ക് ഞാന്‍ നോക്കിയപ്പോള്‍ ഒരു പിടി സ്വപ്നങ്ങളും ഓര്‍മ്മകളും പൊടുന്നനേ അതിലൂടെ പുറത്തേക്ക് പറന്ന് പോയി... ഞാന്‍ ഓടി.. ചിതറിത്തെറിച്ച് പോയ അവറ്റകളെ പിടികൂടി തിരിച്ച് കൂട്ടിലടയ്ക്കാന്‍ ഞാന്‍ ഒരുങ്ങി..
പക്ഷെ എന്റെ പ്രയത്നമെല്ലാം നിഷ്ഫലമായി...
തളര്‍ന്ന് ഞാന്‍ ആ വഴിവക്കില്‍ ഇരുന്നു.. എനിക്ക് ചുറ്റും അവ പറന്ന് നടക്കുന്നുണ്ട്.. കൈയ്യെത്തും ദൂരത്തെങ്കിലും കൈപ്പിടിയില്‍ ഒതുങ്ങാതെ അവ കുതറി മാറിക്കൊണ്ടിരുന്നു.. കണ്മുന്നില്‍ മിന്നിമറയുന്ന ആ പഴയ ഏടുകളെ ഞാന്‍ കണ്ണുകള്‍ കൊണ്ട് ഒപ്പിയെടുക്കാന്‍ ശ്രമിച്ചു. ആ ശ്രമവും വിഫലമായി...
പിന്നെ എനിക്ക് അതു മനസിലായി. ഞാന്‍ എഴുന്നേറ്റ് വഴിമധ്യേ നിന്നുകൊണ്ട് കണ്ണുകള്‍ അടച്ച് കൈകള്‍ വിരിച്ച് പിടിച്ചു നിന്നു.. അപ്പോള്‍ എന്റെ ഇരുമ്പുകോട്ടയില്‍ ഞാന്‍ അടച്ചിട്ടിരുന്ന , എന്നെ ഞാനാക്കി മാറ്റിയ എന്റെ സ്വപ്നങ്ങളും ഓര്‍മ്മകളും ഓടി വന്ന്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു..
"എന്നും ഞങ്ങള്‍ നിനക്കു പ്രിയപ്പെട്ടവര്‍ തന്നെ..."

hello
ReplyDeleteormakalum swapnangalum eppozhum anganeyaanu.. puthiyathu varumbol pazhayathu vazhimaari kodukkunnu... athine 'maattam' ennum 'chaanchalyam' ennokke vilikkaam... A creative mind will always be like that... :) Anyway Good work meenu!! Keep it up!!
ReplyDeletepazhayathine piriyaan ennum bayankara vishamamaan.. ipo njaan padicha collegum hostelum okke vittu pokaane manassu varunnilla...
ReplyDeleteNice one . Ya true . But change is a rule. As some one said and well said.... Those who bring about change will be the leader. Those who accept change fast will be successful and those who resist will be forgotten. Even though nostalgia is always sweet try to bring about change. And b a LEADER. Best wishes
ReplyDeleteI've read your posts in FB group...its good to see someone trying to start something like this..all the very best to u..but lemme ask you something..എഴുതാന്‍ ഉള്ള അഭിനിവേശം വളരെ നല്ലത്..പക്ഷെ do u read... സമയം അല്പം ഉണ്ടെന്ന് മനസ്സിലാവുന്നു..വായിച്ചു തീര്‍ക്കാന്‍ പറ്റാത്ത അത്രയും നല്ല ബുക്ക് കള്‍ മലയാളത്തില്‍ തന്നെ ഉണ്ട്..വളരെ വൈകി വായിച്ചു വായിച്ചു തുടങ്ങിയ ഒരാള്‍ എന്ന നിലയ്ക്ക് പറയട്ടെ...സമയം ഉണ്ട് എങ്കില്‍...എന്ത് എങ്കിലും എഴുതാനും താല്പര്യം ഉണ്ടെങ്കില്‍..വായിക്കുക..പ്രത്യേകിച്ചും..പഴയ കാല്‍ മഹാരഥന്‍ മാര്‍..ഉറൂബ്,കാരൂര്‍,ബഷീര്‍,നന്ദനാര്‍,എസ് കെ പൊറ്റക്കാട്..തുടങ്ങി..മലയാറ്റൂര്‍ എം ടി..മുകുന്ദന്‍..സി വി ബാല കൃഷ്ണന്‍ ..സക്കറിയ..ഹരികുമാര്‍..etc എന്ന് വേണ്ട എല്ലാവരുടെയും കൃതികള്‍..പക്ഷെ എന്റെ അഭിപ്രായം പറഞ്ഞാല്‍..പുതിയ കാലത്തെ പല കഥാകൃത്തുക്കളും craft മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞു മനുഷ്യന് മനസ്സിലാവാനും ഉള്‍ക്കൊള്ളാനും പറ്റില്ലാത്ത പലതും എഴുതി പിടിപ്പിക്കുന്ന കള്ള നാണയങ്ങള്‍ ആണ്...അത് കൊണ്ട് പഴയ കാലത്തില്‍ നിന്ന് പുതിയതിലേക്ക് വായിക്കുന്നതായിരിക്കും ഉത്തമം..
ReplyDeleteപിന്നെ ലോക സിനിമകള്‍ സാഹിത്യ കൃതികള്‍ പോലെ തന്നെ മനോഹരം ആണ്..ഇന്റര്‍നെറ്റ് യുഗത്തില്‍ അതെല്ലാം വിരല്‍ തുമ്പില്‍ ഉണ്ട്..കാണുക സമയം ഉള്ളതിനാല്‍..പിന്നെ പി ജീ പഠനം വഴി തെറ്റി പോവാതെ ഇരിക്കാന്‍ മാത്രം ശ്രദ്ധ ഉണ്ടായാല്‍ മതി..
"eliya thettukal"..onnum thalkkalam ithil kandilla..keep going..
ReplyDeleteya.. malayala saahithyam vayana alpam purakoottaan.. vaaykanam ennu karuthi kure books karuthiyittund.. thanks for the thumbs up :)
ReplyDeleteവിജയാശംസകള്‍ നേരുന്നു, എഴുത്തിലും ജീവിതത്തിലും
ReplyDelete