Saturday, 8 October 2011

chocolate

പച്ചപ്പരവതാനി വിരിച്ച മലഞ്ചെരിവിലെ ആ കൊച്ചു ഗ്രാമം.. കണ്ണീരിനെക്കാള്‍ ശുദ്ധമായ ജലാശയത്തിനു ചുറ്റും വിരിഞ്ഞുനില്‍കുന്ന ഒരു പൂങ്കാവനം പോലെ മഞ്ഞുപുതപ്പും പുതച്ച് കിടക്കുന്ന കൊടൈക്കനാല്‍... ശാന്തസുന്ദരമായ  ഈ hill station എന്‍‌റെ മനം കവര്‍ന്നിരിക്കുന്നു. പക്ഷെ ചിലയിടത്ത് ആ തണുത്തു മരച്ച തെരുവീഥികളില്‍ കച്ചവടക്കാരുടെയും വില പേശുന്ന വിനോദസഞ്ചാരികലുടെയും ആരവം കേള്‍ക്കാം. എന്തോ ഒരുള്‍വിളിക്കു കാതോര്‍ത്തു കൊണ്ട് ഞാന്‍ കൊടൈക്കനാലിന്റെ നിശ്ചല ഭംഗിയിലെക്ക് ഓടിയൊളിച്ചു..
 ആള്‍ക്കൂട്ടത്തില്‍ നിന്നും അകലേ ഞാന്‍ പ്രക്റ്തിരമണീയമായ മറ്റൊരു ലോകം കണ്ടെത്തി.. തണുപ്പിന്റെ നിശബ്ദത.. വേദനകളെ മറച്ചു പിടിക്കുന്ന മരവിപ്പ്.. പ്രിയമേറിയതിനെ എന്നും വിട്ടകലാന്‍ ആണ് വിധി.. ഒരു ഞൊടിയിടയില്‍ ഈ സ്വര്‍ഗം വെടിഞ്ഞ് യാഥാര്‍ത്യത്തിലേക്ക് മടങ്ങാന്‍ ഞാന്‍ നിര്‍ബന്ദിതയായി..

തിരികെ വരുമെന്ന വാഗ്ദാനങ്ങളും നല്‍കിക്കൊണ്ട് മനസ്സില്ലാമനസ്സോടെ കൊടൈക്കനാലിനോട് വിട ചൊല്ലി..

ഓര്‍മ്മക്കായി കൈയില്‍ ഒരു പൊതി chocolate മാത്രം...


---ശുഭം--- 

No comments:

Post a Comment